---Advertisement---

ഇനി മെസേജ് അയക്കുമ്പോള്‍ ടാഗ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

On: November 25, 2025 12:54 PM
Follow Us:
---Advertisement---

ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന തിരക്കിലാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഈ അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മെസേജിങ് കൂടുതല്‍ ഈസിയാക്കാന്‍ ടാഗിങ് ഫീച്ചറുകൂടി അവതരിപ്പിച്ചിരിക്കുകയാണ്. 

ഗ്രൂപ്പ് മെസേജുകള്‍ അയക്കുമ്പോള്‍ ടാഗ് ചെയ്യാന്‍ കഴിയുന്ന ‘ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ്’ ഫീച്ചര്‍ തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഗ്രൂപ്പ് സന്ദേശങ്ങളില്‍ വ്യക്തതയും ഐഡന്റിറ്റിയും വര്‍ദ്ധിപ്പിക്കുകയാണ് ഫീച്ചര്‍ ലക്ഷ്യമിടുന്നത്. ഗ്രൂപ്പിലെ ഉപയോക്താവിന്റെ പേരിന് അടുത്തായി ഈ ടാഗുകള്‍ ദൃശ്യമാകും, അതുവഴി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഓരോ വ്യക്തിയുടെയും ഉദ്ദേശ്യവും റോളും വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും.

അഡ്മിന്റെ നിയന്ത്രണങ്ങളില്ലാതെ പൂര്‍ണ്ണമായും ഉപയോക്തൃ നിയന്ത്രിത ടാഗുകളാണ് പുതിയ ഫീച്ചര്‍ നല്‍കുക. ഇതിനര്‍ത്ഥം ഗ്രൂപ്പിലെ ഓരോ അംഗത്തിനും ആ ഗ്രൂപ്പില്‍ അവരുടെ ടാഗുകള്‍ അപ്‌ഡേറ്റ് ചെയ്യാനോ സൃഷ്ടിക്കാനോ നീക്കം ചെയ്യാനോ അവകാശമുണ്ടായിരിക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാല്‍, ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ 2.25.17.42 ഉപയോക്താക്കള്‍ക്ക് 30 ക്യാരക്‌ടേഴ്‌സ് വരെയുള്ള ടാഗുകള്‍ ചേര്‍ക്കാം. നിലവിലുള്ളതും പുതുതായി സൃഷ്ടിച്ചതുമായ ഗ്രൂപ്പുകളിലേക്ക് ഉപയോക്താക്കള്‍ക്ക് ടാഗുകള്‍ ചേര്‍ക്കാന്‍ കഴിയും, അതിനാല്‍ പ്രൊഫഷണല്‍ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കും ഇത് പ്രയോജനകരമാണ്.

ഗ്രൂപ്പ് മെമ്പര്‍ ടാഗ്‌സ് ആഡ് ചെയ്യേണ്ട രീതി

  • നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ വാടസ്ആപ്പ് തുറന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗ്രൂപ്പില്‍ പ്രവേശിക്കുക.
  • ഗ്രൂപ്പ് ഗ്രൂപ്പ് ഇന്‍ഫോയില്‍ നിങ്ങളുടെ പേരില്‍ ടാപ്പ് ചെയ്യുക.
  • ഫീല്‍ഡില്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ടാഗ് നല്‍കുക.
  • ടാഗ് പ്രയോഗിക്കാന്‍ സേവ് ടാപ്പ് ചെയ്യുക.
  • എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ടാഗ് തല്‍ക്ഷണം ദൃശ്യമാകും.
Share this

Related News

Leave a Comment

error: Content is protected !!