---Advertisement---

ഇനി സ്‌പോര്‍ട്ടിഫൈയിലെ ഇഷ്ടപ്പെട്ട പാട്ടുകള്‍ വാട്‌സ്ആപ്പിലും സ്റ്റാറ്റസാക്കാം

On: November 18, 2025 6:33 AM
Follow Us:
---Advertisement---

വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് അപ്ലോഡ് ചെയ്യുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അതില്‍തന്നെ പാട്ടുകള്‍ സ്റ്റാറ്റസ് വയ്ക്കുന്നവരുമുണ്ട്. അത്തരക്കാര്‍ക്കായിതാ സന്തോഷ വാര്‍ത്ത. ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന സ്‌പോട്ടിഫൈ ആപ്പിലെ ഇഷ്ടഗാനങ്ങളും ആല്‍ബങ്ങളുമെല്ലാം നമുക്ക് വാട്‌സ്ആപ്പ്സ്റ്റാറ്റസ് ആയി നേരിട്ട് ഷെയര്‍ ചെയ്യാന്‍ സാധിക്കും. സ്‌പോട്ടിഫൈ ഉപയോഗിക്കുന്നവര്‍ അവര്‍ക്കേറ്റവും ഇഷ്ടപ്പെട്ട പ്ലേലിസ്റ്റ് തന്നെ ഉണ്ടാക്കിയിട്ടുണ്ടാകും. ആ പ്ലേ ലിസ്റ്റ് ഇനി വാട്‌സ്ആപ്പില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കേള്‍ക്കാം. 

സ്‌പോട്ടിഫൈയിലുള്ള ആല്‍ബങ്ങള്‍, പോഡ്കാസ്റ്റുകള്‍, പാട്ടുകള്‍ ഇവയെല്ലാം വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു. ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യുന്നത് പോലെ സ്‌പോട്ടിഫൈയിലെ ഉള്ളടക്കങ്ങളും ഇനി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ പങ്കിടാവുന്നതാണ്. സ്‌പോട്ടിഫൈയിലെ എല്ലാ പാട്ടുകളിലും, ആല്‍ബങ്ങളിലും ‘വാട്‌സ്ആപ്പ് ഷെയര്‍ ബട്ടണ്‍’ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഒറ്റ ടാപ്പിലൂടെ ഇഷ്ടപ്പെട്ട ട്രാക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റാന്‍ നമുക്ക് കഴിയും.

നിലവില്‍ ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും ഇങ്ങനെ പാട്ടുകള്‍ ഷെയര്‍ ചെയ്യുന്ന ഫീച്ചര്‍ ഉണ്ട്. ഇതിന് സമാനമായാണ് ഈ പുതിയ വാട്‌സ്ആപ്പ് സവിശേഷതയും കൊണ്ടുവന്നിരിക്കുന്നത്. പാട്ടുകള്‍,ആല്‍ബങ്ങള്‍, പോഡ്കാസ്റ്റുകള്‍, ഓഡിയോബുക്കുകള്‍ എന്നിവ 24 മണിക്കൂര്‍ നേരത്തേക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കാന്‍ സാധിക്കുമെന്ന് സ്‌പോട്ടിഫൈ ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു.

Share this

Leave a Comment

error: Content is protected !!