നടൻ ഗോവിന്ദയെ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വീട്ടിൽ ബോധരഹിതനായതിനെ തുടർന്നാണ് 61കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. ആശുപത്രിയിൽ വിവിധ പരിശോധനകൾ പൂർത്തിയാക്കിയതായി നടന്റെ സുഹൃത്തും നിയമോപദേഷ്ടാവുമായ ലളിത് ബിൻഡാൽ മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ ഇടതുകാലിൽ വെടിയേറ്റിരുന്നു. ശസ്ത്രക്രിയയിലൂടെ അന്ന് വെടിയുണ്ട പുറത്തെടുക്കുകയായിരുന്നു.







