ഭയങ്കരമായ വിശപ്പ് ഇടക്കിടെ തോന്നുന്നുവെങ്കില്‍ ചിലപ്പോള്‍ അതിന്റെ കാരണം പ്രമേഹവുമായിരിക്കാം. അതിനാല്‍ പ്രമേഹമുണ്ടോ എന്ന് വൈദ്യപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയുണ്ടാവുമ്പോഴും വിശപ്പ് ഇടക്കിടെയുണ്ടാകാം. ശരീരത്തിലെ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിക്കുന്നതുകൊണ്ടാണിത്.
ഇത്തരത്തിലുള്ള വിശപ്പ് അനുഭവപ്പെടുമ്പോള്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് എല്ലാവരും കഴിക്കുന്നത്. ഇത് കൊളസ്ട്രോള്‍ അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
അതേസമയം, അമിതമായ വിശപ്പിനെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്.
ബദാം:
ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ ബദാം കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാന്‍ സഹായിക്കും.

തേങ്ങ:
ശരീരത്തിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും കലോറി കുറയ്ക്കുന്നതിനും വിശപ്പ് കുറയ്ക്കാനും തേങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളം അടങ്ങിയതാണ് വെജ് ജ്യൂസ്. ഇവ വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കും. ഇതിനായി പച്ചക്കറികളുടെ ജ്യൂസിനൊപ്പം അല്‍പം ഫ്ളാക്സ് സീഡ്സും കൂടി ചേര്‍ത്ത് കുടിക്കാം.
ബട്ടര്‍ മില്‍ക്ക്
പ്രോട്ടീനും കാത്സ്യവും ധാരാളം അടങ്ങിയ ബട്ടര്‍ മില്‍ക്ക് വിശപ്പിനെ ശമിപ്പിക്കാന്‍ സഹായിക്കും.
മുളപ്പിച്ച വെള്ളക്കടല
പ്രോട്ടീനിനാലും ഫൈബറിനാലും സമ്പന്നമായ മുളപ്പിച്ച വെള്ളക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കും.
ചിയ സീഡ്‌സ്

കാല്‍സ്യം, നാരുകള്‍, സിങ്ക്, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ് ചിയ സീഡ്‌സ്, കൂടാതെ വലിയ അളവില്‍ ആന്റി ഓക്‌സിഡന്റ്‌സും അടങ്ങിയിരിക്കുന്നു. നാരുകള്‍ ദഹനപ്രക്രിയ സുഖമമാക്കുകയും ചെയ്യും. വെള്ളത്തില്‍ കുതിര്‍ത്ത ചിയ സീഡ് കഴിക്കുന്നത് നിങ്ങളെ ഏറെ നേരം വിശക്കാതിരിക്കാന്‍ സഹായിക്കുന്നു.
ഇതിനെല്ലാം പുറമെ ധാരാളം വെള്ളംകുടിക്കുക. ഇത് നിങ്ങളിലെ ജലാംശം വര്‍ധിപ്പിക്കുകയും കൂടുതല്‍ സമയം ഊര്‍ജ്ജസ്വലരായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു.











