മലയാളികളുടെ ഭക്ഷണക്രമത്തില്‍ പ്രിയപ്പെട്ടവയാണ് നെയ്യ്. നെയ്‌ചോറാണെങ്കില്‍ മലയാളികളുടെ ഫേവറേറ്റും. അതുപോലെ പല വിഭവങ്ങളിലും നെയ്യ് ചേര്‍ത്തുപയോഗിക്കുന്നവരാണ് നമ്മള്‍.
മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മിതമായ രീതിയില്‍ നെയ്യ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്തൊക്കെയാണ് ഗുണങ്ങള്‍ എന്നു നോക്കാം.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ശരീരത്തെ അണുബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്ന അവശ്യ ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ധാരാളമുണ്ട്. നിങ്ങള്‍ക്ക് നെയ്യ് ദിവസവും ചെറിയ അളവില്‍ കഴിക്കാവുന്നതാണ്.
വരണ്ട ചര്‍മത്തിന് നെയ്യ് ഉപയോഗിക്കുമ്പോള്‍ ചര്‍മം മൃദുവും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ഇ, ആന്റിഓക്‌സിഡന്റുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമായ ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസറായും നെയ്യ് പ്രവര്‍ത്തിക്കുന്നു.
നെയ്യില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും വിറ്റാമിനുകളും ചര്‍മത്തെ പോഷിപ്പിക്കുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യുന്നു.
നെയ്യില്‍ മീഡിയം ചെയിന്‍ ട്രൈ ഗ്ലിസറൈഡുകള്‍ (എംസിടി) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജസ്വലമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.
നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതാണ്.
ഭാരം കുറയ്ക്കാനും നെയ്യ് ഉത്തമമാണ്. നെയ്യ് മിതമായി കഴിച്ചാല്‍ ഭാരവും കുറയുന്നതാണ്. മാത്രമല്ല, അമിതമായുള്ള വിശപ്പ് തടയാനും ഇത് സഹായിക്കുന്നതാണ്.
ചീത്തകൊളസ്‌ട്രോള്‍ കുറയ്ക്കാാനും നെയ്യ് സഹായിക്കുന്നു. നെയ്യില്‍ ലിനോലെയിക് ആസിഡ് സിഎല്‍എ അടങ്ങിയിട്ടുണ്ട്. ഇത് ഒരു ഫാറ്റി ആസിഡാണ്. ഇത് മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്്ക്കുകയും ചെയ്യുന്നു.











