---Advertisement---

12,000 വർഷത്തിനിടെ ആദ്യമായി ഇത്യോപ്യൻ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ

On: November 24, 2025 11:26 PM
Follow Us:
---Advertisement---

ആഡിസ് അബാബ(ഇത്യോപ്യ): കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യയിൽ വടക്കുകിഴക്കൻ മേഖലയിലെ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. 12,000 വർഷത്തിനിടെ ആദ്യമായാണ് ഈ അഗ്നി പർവ്വതം പൊട്ടിത്തെറിക്കുന്നത്.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സർവീസിനെ ബാധിച്ചു. അഡിസ് അബാബയിൽ നിന്ന് 500 മൈൽ അകലെയുള്ള ഹെയ്‌ലി ഗുബ്ബി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരമേഘങ്ങൾ ഇന്ത്യ, യമൻ, ഒമാൻ, വടക്കൻ പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് നീങ്ങിയത്. ഇതോടെ രാജ്യത്തെ വ്യോമഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

കണ്ണൂരില്‍നിന്ന് അബൂദബിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ അതിശക്തമായ അഗ്നിപര്‍വത സ്‌ഫോടനമുണ്ടായ സാഹചര്യത്തിലാണിത്. 6E1433 എയര്‍ബസ് വിമാനം സുരക്ഷിതമായി അഹമ്മദാബാദില്‍ ഇറങ്ങി. യാത്രക്കാര്‍ക്ക് കണ്ണൂരിലേക്ക് തിരിച്ചുപോകാനുള്ള വിമാനം സജ്ജമാക്കിക്കൊടുത്തുവെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

നെടുമ്പാശ്ശേരിയിൽനിന്നുള്ള രണ്ട് വിമാന സർവിസുകൾ റദ്ദാക്കി. വൈകീട്ട്​ 6.30ന് ജിദ്ദക്കുള്ള ആകാശ് എയർ, 5.10നുള്ള ഇൻഡിഗോയുടെ ദുബൈ സർവിസ് എന്നിവയാണ് റദ്ദാക്കിയത്. വൈകീട്ട് ദുബൈയിൽനിന്ന്​ എത്തേണ്ടിയിരുന്ന ഇൻഡിഗോ വിമാനം എത്തിയില്ല. ആകാശ് എയറിൽ നിരവധി ഉംറ തീർഥാടകരുണ്ടായിരുന്നു. ഇൻഡിഗോ യാത്രക്കാരെ ചൊവ്വാഴ്ച ദുബൈയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ആകാശ് എയർ യാത്രക്കാരുടെ കാര്യത്തിൽ തീരുമാനമായില്ല.

Share this

Related News

‘ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം, നിർബന്ധമില്ല…’; സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

‘പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രം, നിർദേശം പിൻവലിക്കണം’; ഫോണുകളിലെ സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം

മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ

അറബ് കപ്പിന് തുടക്കം; മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ, ടുണീഷ്യയെ ഞെട്ടിച്ചു സിറിയ

‘‘അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം, ഈ സമ്മർദം താങ്ങാനാവുന്നില്ല’; യു.പിയിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒയുടെ വിഡിയോ പുറത്ത്

ബ്രിട്ടനിലേക്ക് ലഹരി കടത്ത്: ഇന്ത്യൻ വംശജന് 10 വർഷം തടവ്

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും

Leave a Comment

error: Content is protected !!