---Advertisement---

ജര്‍മനിയിലെ ലൈപ്സിഷ് വിമാനത്താവളത്തിൽ പരിഭ്രാന്തി: ടെർമിനൽ ഡോറിന് മുന്നിൽ കാർ ഉപേക്ഷിച്ച നിലയിൽ

On: November 16, 2025 8:08 AM
Follow Us:
---Advertisement---

ബര്‍ലിന്‍ ∙  ജര്‍മനിയിലെ ലൈപ്സിഷ് വിമാനത്താവളത്തിലെ ടെർമിനൽ ബിയിൽ റിവോൾവിങ് ഡോറിന് മുന്നിൽ സിൽവർ നിറത്തിലുള്ള ഒരു മെഴ്‌സിഡസ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് വെള്ളിയാഴ്ച വൈകുന്നേരം വലിയ പരിഭ്രാന്തി പരത്തി. വൈകുന്നേരം 5:30 ഓടെയാണ് സംഭവം.

ഒരു പഴയ ഇ-ക്ലാസ് സിൽവർ മെഴ്‌സിഡസ് കാർ, പാർക്കിങ് ഏരിയയിലേക്ക് തിരിഞ്ഞ ശേഷം, പെട്ടെന്ന് നടപ്പാതയിലേക്ക് ഓടിച്ചുകയറ്റി റിസപ്ഷനിലെ റിവോൾവിങ് ഡോറിന് മുന്നിൽ നിർത്തി. ഇതോടെ, ഡോറിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. കാർ നിർത്തിയ ഉടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു.

വിവരം ലഭിച്ച ലൈപ്സിഷ് പൊലീസ് വലിയൊരു ഓപ്പറേഷൻ ആരംഭിച്ചു. സാക്സോണിയിലെയും ഫെഡറൽ പൊലീസും സംഭവസ്ഥലത്തെത്തി പ്രദേശം വളഞ്ഞു. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, മെഴ്‌സിഡസ് കാറിനുള്ളിലും പരിസരത്തും സ്ഫോടകവസ്തുക്കൾക്കും ആയുധങ്ങൾക്കുമായി വിശദമായ തിരച്ചിൽ നടത്തി. കാറിന്റെ ഇന്റീരിയറിലും മറ്റു ഭാഗങ്ങളിലും പരിശോധന നടന്നു. അടിയന്തര സേവനങ്ങൾ മണിക്കൂറുകളോളം ഈ മെഴ്‌സിഡസ് കാർ അരിച്ചുപെറുക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.

സംഭവത്തിന് ശേഷം ഓടിപ്പോയ ഡ്രൈവറെ പൊലീസ് വൈകാതെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്യുകയും പരിശോധനകൾക്ക് വിധേയനാക്കുകയും ചെയ്തു. പരിശോധനയിൽ ഇയാൾ മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞു.

Share this

Related News

യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു

ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യത്തില്‍ ജര്‍മനി ആഗോള റാങ്കിങ്ങില്‍ നാലാമത്

യൂറോപ്പ്യൻ യൂണിയൻറെ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പ്രാബല്യത്തിൽ വരാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ജര്‍മന്‍ ബാങ്ക് പിൻവാങ്ങുന്നു. ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്; മത്‌സരവും ഉറപ്പായി…

15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ കഴിയില്ല; പുതിയ തീരുമാനവുമായി ഡെന്മാർക്ക്

Image Credit google

ഇന്ത്യൻ, ചൈനീസ് കമ്പനികൾക്കെതിരെ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ; 45 കമ്പനികൾക്കെതിരെ ഉപരോധം

Leave a Comment

error: Content is protected !!