---Advertisement---

ജർമനിയിൽ നിർബന്ധിത സൈനികസേവനം വേണ്ട; പകരം പുതിയ സന്നദ്ധ സേവന പദ്ധതി

On: November 15, 2025 1:12 PM
Follow Us:
---Advertisement---

ബർലിൻ ∙ മാസങ്ങൾ നീണ്ട തർക്കങ്ങൾക്കൊടുവിൽ ജർമനിയിൽ നിർബന്ധിത സൈനിക സേവനം വേണ്ടെന്ന് മെർസ് സർക്കാർ തീരുമാനിച്ചു. പകരം, ജർമൻ സായുധ സേനയായ ബുണ്ടസ്വെഹറിന് ആവശ്യമായ സൈനികരെ കണ്ടെത്താൻ ആകർഷകമായ പുതിയ സന്നദ്ധ സൈനിക സേവന പദ്ധതിക്ക് സർക്കാർ തുടക്കമിടും.

തൽക്കാലം യുവ ജർമൻകാർക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്നുള്ള ഇളവ് തുടരും. 18 വയസ്സുള്ള എല്ലാ യുവാക്കളും ഒരു ചോദ്യാവലി പൂരിപ്പിക്കണം. ഭാവിയിൽ, 18 വയസ്സ് തികഞ്ഞ എല്ലാ പുരുഷന്മാർക്കും നിർബന്ധിത ശാരീരിക പരിശോധനകൾക്ക് വിധേയരാകേണ്ടിവരും. പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് (മധ്യ-ഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി) ജനുവരി ആദ്യത്തോടെ പുതിയ സന്നദ്ധ സൈനിക സേവനം ആരംഭിക്കാൻ പദ്ധതിയിടുന്നു. പഴയ രീതിയിലുള്ള നിർബന്ധിത സൈനിക സേവനത്തേക്കാൾ മികച്ച വ്യവസ്ഥകളും ശമ്പളവും ഇതിൽ വാഗ്ദാനം ചെയ്യും.

 2026 ഓടെ 20,000 പുതിയ വൊളന്റിയർമാരെ നിയമിക്കുക എന്നതാണ് ലക്ഷ്യം. ബുണ്ടസ്വെഹറിൽ നിലവിൽ ഏകദേശം 1,82,000 സൈനികരാണുള്ളത്. എന്നാൽ, നാറ്റോ ആവശ്യകതകൾ നിറവേറ്റുന്നതിന് 2035 ആകുമ്പോഴേക്കും കുറഞ്ഞത് 260,000 പേരെങ്കിലും ആവശ്യമായി വരും. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സായുധ സേനകൾക്ക് മതിയായ വൊളന്റിയർമാരെ നിയമിക്കാൻ കഴിയുമോ എന്നതിനെച്ചൊല്ലി ഭരണകക്ഷികൾക്കിടയിൽ സമീപ മാസങ്ങളിൽ തർക്കം നിലനിന്നിരുന്നു.

നിർബന്ധിത സൈനിക സേവനത്തിലേക്ക് മടങ്ങുകയോ, അല്ലെങ്കിൽ സന്നദ്ധപ്രവർത്തകർ കുറവാണെങ്കിൽ യാന്ത്രികമായി നിർബന്ധിത സേവനം നടപ്പാക്കുന്ന ഒരു സംവിധാനം കൊണ്ടുവരികയോ വേണമെന്ന് ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയനിലെയും  ക്രിസ്ത്യൻ സോഷ്യൽ യൂണിയനിലെയും രാഷ്ട്രീയക്കാർ വാദിച്ചിരുന്നു. എന്നാൽ സോഷ്യൽ ഡെമോക്രാറ്റുകൾ ഇതിനെ എതിർത്തു.

ഇപ്പോൾ പാർട്ടികൾ ഒരു ഒത്തുതീർപ്പിലെത്തിയിട്ടുണ്ട്. വൊളന്റിയർമാരുടെ എണ്ണം വർധിക്കുന്നില്ലെങ്കിൽ, ഒരു നിശ്ചിത എണ്ണം യുവാക്കൾക്ക് !ആവശ്യാനുസരണം നിർബന്ധിത സൈനിക സേവനം’ അവതരിപ്പിക്കണോ എന്ന് ബുണ്ടസ്ടാഗ് (ജർമൻ പാർലമെന്റ്) തീരുമാനിക്കേണ്ടിവരും.ജർമനി സ്വമേധയാ ഉള്ള റിക്രൂട്ട്‌മെന്റുകളുമായി സൈനിക സേവനം പുനരാരംഭിക്കുമ്പോൾ, നാറ്റോയുടെ പ്രതിരോധ ചുമതലകൾ നിറവേറ്റാൻ കൂടുതൽ വൊളന്റിയർമാരെ കണ്ടെത്താനുള്ള വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്.

Share this

Related News

യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു

ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യത്തില്‍ ജര്‍മനി ആഗോള റാങ്കിങ്ങില്‍ നാലാമത്

യൂറോപ്പ്യൻ യൂണിയൻറെ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പ്രാബല്യത്തിൽ വരാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ജര്‍മന്‍ ബാങ്ക് പിൻവാങ്ങുന്നു. ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്; മത്‌സരവും ഉറപ്പായി…

15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ കഴിയില്ല; പുതിയ തീരുമാനവുമായി ഡെന്മാർക്ക്

Image Credit google

ഇന്ത്യൻ, ചൈനീസ് കമ്പനികൾക്കെതിരെ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ; 45 കമ്പനികൾക്കെതിരെ ഉപരോധം

Leave a Comment

error: Content is protected !!