സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ ഓസ്റ്റർമാൽമിലെ വാൽഹല്ലവാജെനിലെ ഒരു ബസ് ഷെൽട്ടറിലേക്ക് ബസ് ഇടിച്ചു കയറി മൂന്ന് പേർ മരണപ്പെടുകയും, അഞ്ചോളം പേർക്ക് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു. ദൃക്‌സാക്ഷി വിവരണമനുസരിച്ചു , ബസ് കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു, തുടർന്ന് നടപ്പാതയിലേക്ക് പോയി നിരവധി ആളുകൾ ഉണ്ടായിരുന്ന ബസ് ഷെൽട്ടറിൽ ഇടിച്ചു കയറി . അപകടത്തിനുപിന്നിൽ ഡ്രൈവറുടെ അസുഖമാണെന്ന് പറയുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ഇപ്പോഴും ആശുപത്രിയിലാണെന്ന് റീജിയൻ സ്റ്റോക്ക്ഹോമിന്റെ പ്രസ് സർവീസിലെ മിഷേൽ മാർച്ചർ പറഞ്ഞു.ഗുരുതരമായ നരഹത്യയുടെ പേരിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്, പോലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവർ മനഃപൂർവ്വം പ്രവർത്തിച്ചുവെന്ന് സൂചിപ്പിക്കുന്നതിന് ഒന്നുമില്ലെന്ന് പോലീസ് പറയുന്നു.തീവ്രവാദ സാധ്യത പോലീസ് തള്ളിക്കളഞ്ഞു
---Advertisement---
Related News
യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു










