---Advertisement---

യൂറോപ്പിൽനിന്ന് റെഡ് സീ എയർപ്പോർട്ടിലേക്ക്​​ നേരിട്ട്​ വിമാന സർവിസിന്​ തുടക്കം

On: November 14, 2025 5:05 PM
Follow Us:
---Advertisement---

യൂറോപ്പിൽനിന്ന് നേരിട്ടുള്ള ആദ്യ വിമാനം ചെങ്കടൽ തീരത്ത്​ സൗദിയുടെ പുതിയ ടൂറിസം മേഖലയിലെ റെഡ് സീ വിമാനത്താവളത്തിൽ ഇറങ്ങി.​ ‘വിഷൻ 2030’​ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ടൂറിസം മേഖലയുടെ വികസനത്തിലും വളർച്ചയിലും ഇത് ഒരു പുതിയ നാഴികക്കല്ലാണെന്ന് റെഡ് സീ കമ്പനി അധികൃതർ വ്യക്തമാക്കി. വിനോദ യാത്രകളിൽ വൈദഗ്ദ്ധ്യം നേടിയ ലോകത്തിലെ ആദ്യത്തെ ആഢംബര എയർലൈനായ ‘ബിയോണ്ട്’ എന്ന വിമാനമാണ് ഇറ്റാലിയൻ നഗരമായ മിലാനിൽനിന്ന് പുറപ്പെട്ട് കഴിഞ്ഞ ദിവസം റെഡ് സീ വിമാനത്താവളത്തിൽ ഇറങ്ങിയത്​.

യൂറോപ്പിനും സൗദി ചെങ്കടൽ തീരത്തിനും ഇടയിൽ നേരിട്ടുള്ള ആദ്യത്തെ വ്യോമബന്ധമായി മാറി ഇത്​. ഈ പുതിയ റൂട്ട് യൂറോപ്യൻ യാത്രക്കാർക്ക് ചെങ്കടലിലെയും ‘അമാല’യിലെയും ടൂറിസം ലക്ഷ്യസ്ഥാനങ്ങളിൽ അനായാസമായും സൗകര്യപ്രദമായും എത്താൻ സഹായിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ആഢംബരപൂർണമായ യാത്രാനുഭവം ആസ്വദിക്കാനും ഇത്​ അവസരമേകുന്നു.

റിയാദിൽ നടന്ന ലോക ടൂറിസം ഉച്ചകോടിയിലാണ്​ പുതിയ റൂട്ട് ഉദ്ഘാടനം ചെയ്തത്. രാജ്യത്തേക്ക് ആഢംബര യാത്രയുടെ പുതിയ യുഗത്തിന് നേതൃത്വം നൽകുന്ന പങ്കാളികൾ തമ്മിലുള്ള സഹകരണത്തി​ന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു ഇതെന്നും അധികൃതർ അഭിപ്രായപ്പെട്ടു. മിലാനിൽനിന്ന് നേരിട്ടുള്ള ഈ റൂട്ട് ആരംഭിക്കുന്നത് ഭാവിയിലേക്കുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന വഴിത്തിരിവാണെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.

ഇത് യൂറോപ്പുമായുള്ള ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുന്നു. നൂതനവും അസാധാരണവുമായ ആഡംബര ടൂറിസം അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിന്​ ഞങ്ങളുടെ പദ്ധതികളെ സഹായിക്കുമെന്നും പഗാനോ പറഞ്ഞു. ആഡംബരവും സുസ്ഥിരവുമായ യാത്രാനുഭവങ്ങൾക്കായുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്ന ‘റെഡ് സീ’, ‘അമാല’ ലക്ഷ്യസ്ഥാനങ്ങളുമായി മിലാനെ നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെ എയർലൈൻ ആയതിൽ അഭിമാനമുണ്ടെന്ന് ‘ബിയോണ്ട്’ സി.ഇ.ഒയും ഡയറക്ടർ ബോർഡ് ചെയർമാനുമായ ടെറോ ടാസെല്ല പറഞ്ഞു. ഈ ചുവടുവെപ്പ് ഒരു സവിശേഷ ലക്ഷ്യസ്ഥാനത്തിലേക്കുള്ള പുതിയ യാത്രയുടെ തുടക്കമാണ്​.

ആഢംബര യാത്രക്കാർക്ക് പരമാവധി സുഖസൗകര്യങ്ങൾ നൽകുന്നതിനായി പൂർണമായും ഫ്ലാറ്റ് സീറ്റുകളുള്ള എയർബസ് എ 320 വിമാനങ്ങൾ ഉപയോഗിച്ച് ആഴ്ചയിൽ രണ്ട് നോൺ-സ്​റ്റോപ് വിമാനങ്ങൾ എന്ന നിലയിലാണ് പുതിയ സർവിസുകൾ ക്രമീകരിച്ചിരിക്കുന്നതെന്നും ടാസെല്ല പറഞ്ഞു. ചെങ്കടലിലേക്കും അമാലയിലേക്കുമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കവാടമാണ് റെഡ് സീ അന്താരാഷ്​ട്ര വിമാനത്താവളം. 2030 ഓടെ 1.5 കോടി സന്ദർശകരെ ആകർഷിക്കുക എന്ന വിഷൻ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഏറ്റവും ഉയർന്ന സുസ്ഥിരതാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് വികസിപ്പിച്ചത്.​

Share this

Related News

‘ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം, നിർബന്ധമില്ല…’; സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

‘പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രം, നിർദേശം പിൻവലിക്കണം’; ഫോണുകളിലെ സഞ്ചാർ സാഥി ആപ്പിനെതിരെ പ്രതിപക്ഷം

മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ

അറബ് കപ്പിന് തുടക്കം; മുൻ ഏഷ്യൻ ജേതാക്കളായ ഖത്തറിനെ കീഴടക്കി ഫലസ്തീൻ, ടുണീഷ്യയെ ഞെട്ടിച്ചു സിറിയ

‘‘അമ്മേ.. എന്നോട് ക്ഷമിക്കണം, എന്റെ മക്കളെ പൊന്നുപോലെ നോക്കണം, ഈ സമ്മർദം താങ്ങാനാവുന്നില്ല’; യു.പിയിൽ ആത്മഹത്യ ചെയ്ത ബി.എൽ.ഒയുടെ വിഡിയോ പുറത്ത്

യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു

ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യത്തില്‍ ജര്‍മനി ആഗോള റാങ്കിങ്ങില്‍ നാലാമത്

Leave a Comment

error: Content is protected !!