---Advertisement---

ബ്രിട്ടനിൽ ആരോഗ്യരംഗത്ത് ഇനി മലയാളിത്തിളക്കം; ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫിസറാകാൻ മലയാളി ഡോക്ടർ.

On: November 14, 2025 12:48 PM
Follow Us:
---Advertisement---

തിരുവല്ല ∙ ബ്രിട്ടന്റെ പൊതു ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന മരുന്നുകളുടെയും, ചികിൽസോപകരണങ്ങളുടെയും കാര്യക്ഷമതയും ഗുണനിലവാരവും ഉറപ്പാക്കാൻ ശാസ്ത്ര വിഭാഗം നിലവിൽ വരുന്നു. പുതു വർഷത്തിൽ നിലവിൽ വരുന്ന ഈ വിഭാഗത്തിന്റെ ചുമതല മലയാളിയുമായ ഡോ.ജേക്കബ് ജോർജിനാണ്.

മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ ആദ്യത്തെ ചീഫ് മെഡിക്കൽ ആൻഡ് സയന്റിഫിക് ഓഫിസർ എന്ന സ്ഥാനത്തേക്കാണ് നിയമിതനാകുന്നത് എംഎച്ചആർഎ ആസ്ഥാനമായ ലണ്ടനിലും ഗവേഷണ കേന്ദ്രമായ ഹെർട്ട്ഫഡ്ഷയറിലും ആയിരിക്കും പ്രധാന പ്രവർത്തന മേഖല.

സ്കോട്ട്ലാണ്ടിലെ ഡൺഡീ സർവകലാശാലയിലെ ഹൃദ്‌രോഗ വിദഗ്ധനാണ്. ഔഷധശാസ്ത്രത്തിലും ആന്തരിക ചികിത്സാവിധിയിലും തുടർവിദ്യാഭ്യാസം ചെയ്ത ഇദ്ദേഹം ജനുവരി 5ന് ചുമതല ഏറ്റെടുക്കും.

ഇടയാറന്മുള ആലക്കോട്ട് ജോർജ് ഉമ്മന്റെയും അയിരൂർ ചെറുകര സൂസിയുടെയും മകനാണ്. മലേഷ്യയിലായിരുന്നു ജനനം. ഷെഫീൽഡിലും ഡണ്ടീയിലുമായി മെഡിക്കൽ വിദ്യാഭ്യാസം ചെയ്ത ജോർജ് യുദ്ധകലുഷിതമായ യൂക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ പോയി പഠിപ്പിച്ചിരുന്നു. ഈ സമർപ്പണത്തിന് ആ രാജ്യത്തിന്റെ ബഹുമതി ഈയിടെ ലഭിച്ചിരുന്നു.

Share this

Related News

യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു

ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യത്തില്‍ ജര്‍മനി ആഗോള റാങ്കിങ്ങില്‍ നാലാമത്

യൂറോപ്പ്യൻ യൂണിയൻറെ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പ്രാബല്യത്തിൽ വരാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ജര്‍മന്‍ ബാങ്ക് പിൻവാങ്ങുന്നു. ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്; മത്‌സരവും ഉറപ്പായി…

15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ കഴിയില്ല; പുതിയ തീരുമാനവുമായി ഡെന്മാർക്ക്

Image Credit google

ഇന്ത്യൻ, ചൈനീസ് കമ്പനികൾക്കെതിരെ കടുത്ത നടപടികളുമായി യൂറോപ്യൻ യൂണിയൻ; 45 കമ്പനികൾക്കെതിരെ ഉപരോധം

Leave a Comment

error: Content is protected !!