സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കള്‍ക്കും, തിരികെയെത്തിയവരുടെ മക്കള്‍ക്കും ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിനായി നോര്‍ക്ക് റൂട്ട്‌സ് നടപ്പിലാക്കിയ പദ്ധതിയാണ് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
ഒരു പ്രവാസിയുടെ രണ്ട് കുട്ടികള്‍ക്ക് വരെ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്.
കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തിന് ചുവടെ ആയിരിക്കണം.
അംഗീകൃത സ്ഥാപനത്തിന് കീഴില്‍ റെഗുലര്‍ കോഴ്‌സ് പഠിക്കുന്നവരായിരിക്കണം.
പ്രഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ ബിരുദ-ബിരുദാനന്തര തലത്തില്‍ ആദ്യവര്‍ഷം അഡ്മിഷന്‍ എടുത്തവരായിരിക്കണം.
പഠിക്കുന്ന കോഴ്‌സിന് വേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
സ്‌കോളര്‍ഷിപ്പ്
ഓരോ കോഴ്‌സിനും 15,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. ഒരാള്‍ക്ക് ഒരു പ്രാവശ്യം മാത്രമേ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കൂ. മാര്‍ക്കിന്റെ അടിസ്ഥാനത്തില് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
പദ്ധതിയുടെ വിശദാംശങ്ങളും, പ്രോസ്‌പെക്ടസും, മറ്റ് വിവരങ്ങളും https://scholarship.norkaroots.org/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്
കേരള സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സ് പ്രകാരം 2025 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,800 രൂപയും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിന് 900 രൂപയുമാണ്. അപേക്ഷകർക്ക് നവംബർ 22 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് അടയ്ക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാം. അപേക്ഷാഫീസ് അടച്ചവർ നവംബർ 24 നകം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കണം.
നവംബർ 29 ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എൽ.ബി.എസ്സ് ഡയറക്ടർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലുള്ള ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയാണ് കോഴ്‌സിലേക്കുള്ള പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560361, 362, 363, 364.









