യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (UGC) രാജ്യത്തെ വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തിറക്കി. കേരളത്തിൽ നിന്ന് ഒരു സർവകലാശാലയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ആകെ 22 വ്യാജ യൂണിവേഴ്‌സിറ്റികളുടെ പേരുകളാണ് പട്ടികയിലുള്ളത്.
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ബിരുദങ്ങൾ നൽകാൻ അർഹതയില്ലെന്ന് യുജിസി ആക്ട് 1956 നിഷ്‌കർശിക്കുന്നു. ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് നേടുന്ന യോഗ്യതകൾ അക്കാദമികമായും, പ്രൊഫഷണലായും അംഗീകരിക്കപ്പെടില്ല.
ഡൽഹിയാണ് വ്യാജ യൂണിവേഴ്‌സിറ്റികളുടെ എണ്ണത്തിൽ മുന്നിലുള്ളത്. തൊട്ടുപിന്നിൽ ഉത്തർപ്രദേശുമുണ്ട്. എല്ലാ വർഷവും യുജിസി ഇത്തരത്തിൽ വ്യാജ യൂണിവേഴ്സിറ്റികളുടെ പട്ടിക പുറത്തിറക്കാറുണ്ട്.
പട്ടിക
സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷൻപറ്റം. (കേരളം)
ബദഗന്വി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകക്, ബെൽഗാം. (കർണാടക)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS) (ഡൽഹി)
കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ദര്യഗഞ്ച് (ഡൽഹി)
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, ഡൽഹി (ഡൽഹി)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, (ഡൽഹി)
ആധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വൽ യൂണിവേഴ്സിറ്റി) (ഡൽഹി)
ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ് (ഉത്തർപ്രദേശ്)
ഭാരതീയ ശിക്ഷാ പരിഷദ്, ഭാരത് ഭവൻ, ലഖ്‌നൗ (ഉത്തർപ്രദേശ്)
നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അച്ചൽതാൽ, അലിഗഡ് (ഉത്തർപ്രദേശ്)
ആന്ധ്രാപ്രദേശ്: ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി
ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ.
പശ്ചിമ ബംഗാൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്.
മഹാരാഷ്ട്ര: രാജാ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ.
പുതുച്ചേരി: ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ.









