എസ് ഐ ആർ : പ്രവാസികൾക്ക് അമിതമായ ആശങ്കകൾ വേണ്ട: ബിലാൽ ബാബു.
ജർമനി: തീവ്ര വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഓണലൈനിൽ പലതരത്തിലും പ്രചരിക്കുന്ന അമിതമായ ആശങ്കകൾ വേണ്ടെന്നും കൃത്യമായ അവബോധം ഉണ്ടാക്കുകയാണ് വേണ്ടതെന്നും എർണാംകുളം ജില്ലയിലെ റവന്യൂ വകുപ്പിലെ സെപ്ഷൽ തഹ്സിൽദാർ ബിലാൽ ബാബു അറിയിച്ചു. വെളിച്ചം യൂറോപ്പ് പൊതുജനങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച എസ് ഐ ആർ ഓൺലൈൻ വിശദീകരണ സെഷനിൽ ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസിൽ ഇന്ത്യയിൽ വോട്ട് ചെയ്യാൻ അർഹതപ്പെട്ടവർ, എസ് ഐ ആറ് ഉദ്ധ്യാഗസ്ഥരുടെ ചുമതലകൾ, തീവ്ര വോട്ടർ പട്ടിക പുതുക്കലിന്‍റെ നടപടിക്രമമങ്ങൾ, ആവശ്യമായ രേഖകളും അവ പൂരിപ്പിക്കുന്ന വിധവും വിവരശേഖരണ രീതികളും സെഷനിൽ വിശദീകരിച്ചു. പരിപാടിയിൽ എന്യൂമറേഷൻ ഫോം പരിചയപ്പെടുത്തി. വെളിച്ചം യൂറോപ്പ് ഏരിയ പ്രസിഡന്‍റ് ഹനീഫ് കെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ റിയാസുദ്ധീൻ സ്വാഗതം പറഞ്ഞു. നൂറോളം പേർ പങ്കെടുത്തു. ശ്രോദ്ധാക്കളുടെ ചോദ്യങ്ങൾക്ക് ബിലാൽ ബാബു മറുപടി നൽകി.
എസ് ഐ ആർ ‘വെളിച്ചം യൂറോപ്പ്’ ഓൺലൈൻ വിശദീകരണ സെഷൻ സംഘടിപ്പിച്ചു
By Web desk
On: November 12, 2025 4:04 PM
---Advertisement---









