കേരള ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. റിസർച്ച് ഓഫീസർ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. സംസ്ഥാന തലത്തിൽ പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് മുഖേന അപേക്ഷ നൽകാം.
| തസ്തിക | റിസർച്ച് ഓഫീസർ |
| സ്ഥാപനം | ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് |
| അവസാന തീയതി | December 03 |
| അപേക്ഷിക്കേണ്ട രീതി | Online |
| കാറ്റഗറി നമ്പർ | 414/2025 |
തസ്തികയും ഒഴിവുകളും
ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ റിസർച്ച് ഓഫീസർ റിക്രൂട്ട്‌മെന്റ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 51,400 രൂപമുതൽ 1,10,300 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി
20നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2005-നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.
യോഗ്യത
യു.ജി.സി അംഗീകൃത സർവകലാശാലയിൽ നിന്നോ കേന്ദ്രസർക്കാർ സ്ഥാപിത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ കേരള സർക്കാർ സ്ഥാപിത ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നോ ലഭിച്ച ഇക്കണോമിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ മാത്തമറ്റിക്സിലോ കൊമേഴ്സിലോ ഉള്ള ബിരുദാനന്തര ബിരുദം.
കുറിപ്പ്: മാത്തമറ്റിക്സ് വിഷയമാണെങ്കിൽ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. കൊമേഴ്സ് ആണെങ്കിൽ കുറഞ്ഞത് ബിരുദതലത്തിലെങ്കിലും സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ അരിത്മെറ്റിക് സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
ടെസ്റ്റ്
ഈ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവർ പ്രൊബേഷൻ കാലത്ത് അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് അല്ലെങ്കിൽ അക്കൗണ്ട് ടെസ്റ്റ് ലോവർ അല്ലെങ്കിൽ ഹയർ ഡിപ്പാർട്ട്മെന്റ് പരീക്ഷ, നേരത്തെ പാസ്സായിട്ടില്ലെങ്കിൽ, പാസ്സാകേണ്ടതാണ്.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/











