റായ്പൂർ: സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും സെഞ്ച്വറി നേടി വിരാട് കോഹ്ലി. റായ്പൂരിൽ നടക്കുന്ന മത്സരത്തിൽ 93 പന്തിൽ 103 റൺസ് നേടിയാണ് കോഹ്ലി വീണ്ടും തിളങ്ങിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സ്. ഏകദിനത്തിലെ കോഹ്ലിയുടെ 53ാം സെഞ്ച്വറിയാണ് റായ്പൂരിൽ പിറന്നത്.
ഇതോടെ ഏകദിനത്തിൽ ഒരു പൊസിഷനിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന താരമായും കോഹ്ലി മാറി. മൂന്നാം നമ്പർ പൊസിഷനിൽ കോഹ്ലിയുടെ 46ാം സെഞ്ച്വറി ആയിരുന്നു ഇത്. ഏകദിനത്തിൽ ഓപ്പണറായി 45 സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്നാണ് കോഹ്ലിയുടെ ഈ നേട്ടം. ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്തുള്ളതും സച്ചിൻ തന്നെയാണ്. ടെസ്റ്റിൽ നാലാം പൊസിഷനിൽ 44 സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്.
റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിലും കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിൽ 120 പന്തിൽ 135 റൺസ് നേടിയാണ് കോഹ്ലി കളിയിലെ താരമായത്. 11 ഫോറുകളും ഏഴ് സിക്സുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയത് വിരാട് തന്നെയാണ്.
മത്സരത്തിൽ കോഹ്ലിക്ക് മത്സരത്തിൽ 83 പന്തിൽ 108 റൺസാണ് ഗെയ്ക്വാദ് നേടിയത്. 12 ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഏകദിനത്തിലെ ഗെയ്ക്വാദിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്.











