ഗട്ട് ഹെല്‍ത്ത് ശരിയായില്ലെങ്കില്‍ ദഹനപ്രശ്‌നങ്ങളില്‍ നിന്ന് തുടങ്ങി ചര്‍മ്മ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്, ഉത്കണ്ഠ വരെ ഉണ്ടാകാം. ഗട്ട് മൈക്രോബയോം മെച്ചപ്പെടുത്താന്‍ വേണ്ടി എന്ത് ഭക്ഷണം, ജീവിതശൈലി മാറ്റങ്ങളാണ് ആവശ്യമെന്നു നമുക്ക് നോക്കാം.
ഗട്ട് ഹെല്‍ത്ത് എന്താണ്? എന്തുകൊണ്ടാണ് ഇതിന് ഇത്ര പ്രാധാന്യം
?
നമ്മുടെ വയറിനുള്ളില്‍ ജീവിക്കുന്ന 100 ട്രില്ല്യണ്‍ മൈക്രോബുകള്‍ ചേര്‍ന്നതാണ് ഗട്ട് മൈക്രോബയോം. ഇവയാണ് ദഹനം, ഇമ്യൂണിറ്റി, ഹോര്‍മോണ്‍ നിയന്ത്രണം, മനോനില, സ്‌കിന്‍ ഗ്ലോ, വെയിറ്റ് ലോസ് വരെ നിയന്ത്രിക്കുന്നത്.
ഗട്ട് അസ്വസ്ഥമായാല്‍ ശരീരത്തിലെ എല്ലാ സിസ്റ്റങ്ങളും തകരാറിലാവും . അതുകൊണ്ടാണ് ‘ഗട്ടിനെ സെക്കന്‍ഡ് ബ്രെയിന്‍ എന്ന് വിദഗ്ധര്‍ പറയുന്നത്.
ഗട്ട് ഹെല്‍ത്ത് മോശമാകുന്ന പ്രധാന ലക്ഷണങ്ങള്‍
സ്ഥിരമായുള്ള അസിഡിറ്റി
വയര്‍ നിറഞ്ഞ പോലെ, ഗ്യാസ് നിറയുക
ദഹനക്കുറവ്
അലര്‍ജി, ചര്‍മ്മം മങ്ങല്‍
ഉറക്കം വരുക
സ്‌ട്രെസ്സ്, ആങ്‌സൈറ്റി വര്‍ധിക്കുക
ഭാരം കൂടുക
ഇരുമ്പ് / വിറ്റാമിന്‍ കുറവ്
ഈ ലക്ഷണങ്ങള്‍ ദീര്‍ഘകാലം ഉണ്ടെങ്കില്‍ ഗട്ട് ഹെല്‍ത്ത് പരിശോധിക്കേണ്ട സമയമായിരിക്കുന്നു.
ഇതിനു വേണ്ടി കഴിക്കേണ്ട 7 പ്രധാന ഭക്ഷണങ്ങള്‍
1. പ്രൊബയോട്ടിക് ഭക്ഷണം (Good bacteria)

തൈര്
കേഫിര്‍
കഞ്ഞിവെള്ളം
പുളിച്ച വിഭവങ്ങള്‍
2. പ്രീബയോട്ടിക് ഭക്ഷണം (Good bacteria food)
മൈക്രോബുകള്‍ക്ക് ‘ഭക്ഷണം’:
പഴം
ഉള്ളി, വെളുത്തുള്ളി
ഓട്‌സ്
പയര്‍വര്‍ഗങ്ങള്‍
3. ഹൈ ഫൈബര്‍ അടങ്ങിയ ഭക്ഷണം
ഫൈബര്‍ =സ്മൂത്ത് ഡൈജസ്റ്റേഷന്‍
റാഗി, ചോളം, ബാര്‍ലി
പച്ചക്കറികള്‍
മുഴധാന്യ ചപ്പാത്തി
4. ഒമേഗ-3 റിച്ച് ഫുഡ്‌സ്
ഗട്ട് ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു:
വാല്‍നട്ട്
ഫഌക് സീഡ്
മീന്‍
ഗട്ട് ഹെല്‍ത്ത് ഇല്ലാതാക്കുന്ന 5 പ്രധാന ശീലങ്ങള്‍
അധിക പഞ്ചസാരയുള്ള സ്‌നാക്‌സ്
ജങ്ക് ഫുഡ്
ഡീപ് ഫ്രൈഡ് ഐറ്റംസ്
ആന്റിബയോട്ടിക്‌സിന്റെ അമിതമായ ഉപയോഗം
ഉറക്കക്കുറവ്
സ്ട്രസ്സ്
ഇവ കുറയ്ക്കുമ്പോള്‍ തന്നെ ഗട്ട് മൈക്രോബയോം 25-50% വരെ മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഗട്ട്-ബ്രെയിന്‍ ബന്ധം: നിങ്ങളുടെ മനസിനെ വയര്‍ നിയന്ത്രിക്കുന്നു
ഗട്ടിനും തലച്ചോറിനും ഇടയില്‍ ഒരു നേരിട്ടുള്ള നാഡി സമ്പര്‍ക്കം (nervous pathway) ഉണ്ട്.
അതിനാല്‍:
സമ്മര്‍ദ്ദം – അസിഡിറ്റി
ഉത്കണ്ഠ- വയര്‍ വേദന, അസ്വസ്ഥത
വിഷാദമായിരിക്കുക- അസ്വസ്ഥയുണ്ടാവുക
അതുകൊണ്ടാണ് ഗട്ട് ഹെല്‍ത്ത് ശരിയാക്കിയാല്‍ നിങ്ങളുടെ മൈന്‍ഡും മൂഡും മെച്ചപ്പെടുന്നത്.
ദിവസേന ചെയ്യാവുന്ന 7 ഗട്ട് ഫ്രന്റ്‌ലി ലൈഫ് സ്റ്റൈല്‍ ചെയ്ഞ്ചസ്
30 മിനിറ്റ് നടക്കുക
7-8 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കുക
ഭക്ഷണം സാവധാനത്തില്‍ കഴിക്കുക
ദിവസം 2-3 ലിറ്റര്‍ വെള്ളം കുടിക്കുക
ഭക്ഷണം കഴിക്കുമ്പോള്‍ ഫോണ്‍ ഒഴിവാക്കുക
മൈന്‍ഡ് റിലാക്‌സാവാന്‍ എക്‌സര്‍സൈസോ മെഡിറ്റേഷനോ ചെയ്യുക
റിഫൈന്‍ഡ് ഫുഡ്‌സ് കുറയ്ക്കുക
1-minute Home Test: നിങ്ങളുടെ ഗട്ട് ഹെല്‍ത്ത് എങ്ങനെയാണ്?
ഈ 4 കാര്യങ്ങളില്‍ രണ്ടെണ്ണം ശരി ആണെങ്കില്‍ ഗട്ട് ഹെല്‍ത്ത് മെച്ചപ്പെടുത്തേണ്ടതുണ്ട്:
ആഴ്ചയില്‍ 3ല്‍ കൂടുതല്‍ തവണ അസിഡിറ്റി
ഭക്ഷണം കഴിച്ചാല്‍ ഉടന്‍ നിറഞ്ഞ പോലെ / bloating
irregular motion
സ്ഥിരമായ തളര്‍ച്ച
1. ഗട്ട് ഹെല്‍ത്ത് മെച്ചപ്പെടാന്‍ എത്ര സമയം വേണം
സാധാരണയായി 2-4 ആഴ്ചവരെ മതിയാവും. ഭക്ഷണവും ഉറക്കവും സ്ഥിരമാക്കുമ്പോള്‍ വളരെ വേഗത്തില്‍ മാറ്റം കാണാം.
2. തൈര് ദിവസവും കഴിക്കുന്നത് ഗട്ടിന് നല്ലതാണോ?
അതെ. നാച്വറല്‍ പ്രോബയോട്ടിക് ആണത്. എന്നാല്‍ രാത്രി കൂടുതലായി ഒഴിവാക്കുന്നതാണ് നല്ലത്.
3. നാരങ്ങ വെള്ളവും ജീരകവെള്ളവും കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ് കുറയ്ക്കുകയും ചെയ്യും.
നമ്മുടെ ആരോഗ്യത്തിന്റെ 70% ഇവിടെ നിന്നാണ് ആരംഭിക്കുന്നത് -ഗട്ട്.
ശരിയായ ഭക്ഷണം + സ്ട്രസ് കണ്‍ട്രോള്‍+ ഉറക്കം
ഇവ ശ്രദ്ദിച്ചാല്‍ വയര്‍ സൂപ്പര്‍.
ഗട്ട് ഹെല്‍ത്ത് ശരിയാകുമ്പോള്‍:
എനര്‍ജി ഉണ്ടാവും (ഊര്‍ജം ഉയരും)
ചര്‍മം കൂടുതല്‍ തിളങ്ങും
മാനസിക നില മെച്ചപ്പെടും
ഭാരം സ്വാഭാവികമായി കുറയും.











