---Advertisement---

ജെൻഡർ അടിസ്ഥാനത്തിലുള്ള സ്ത്രീഹത്യ: “ഫെമിസൈഡ്” എന്നത് വ്യത്യസ്ത കുറ്റമായി ഏകകണ്ഢേന പാസ്സാക്കി ഇറ്റലി

On: November 26, 2025 8:59 AM
Follow Us:
---Advertisement---

സ്ത്രീകളെ അവരുടെ ലിംഗത്തെ അടിസ്ഥാനമാക്കി കൊല്ലുന്നത് ഇനി ഇറ്റലിയിൽ പ്രത്യേകം കുറ്റമായി പരിഗണിക്കും. “ഫെമിസൈഡ്” എന്ന പേരിൽ പുതിയ നിയമം കൊണ്ടുവന്ന്, ഇറ്റാലിയൻ പാർലമെന്റ് ഏകകണ്ഠമായി ജീവപര്യന്ത ശിക്ഷ അനുവദിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആഗോളതലത്തിൽ ആചരിക്കുന്ന ദിനത്തിലാണ് ബിൽ അംഗീകരിച്ചത് എന്നത് ശ്രദ്ധിക്കപ്പെട്ടു.

ഇറ്റലിയിൽ ഇത്തരം ഒരു നിയമത്തെ കുറിച്ച് മുമ്പും ചർച്ചയുണ്ടായിരുന്നു. 2023-ൽ 22കാരിയായെ മുൻകാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കിയിരുന്നു. ഈ കൊലപാതകം സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ വലിയ പൊതുയുദ്ധത്തിന് തുടക്കമായി.

പാർലമെന്റിലെ ദീർഘചർച്ചകൾക്ക് ശേഷം, ഒടുവിൽ എല്ലാകക്ഷികളും ചേർന്ന് ഫെമിസൈഡിനെ പ്രത്യേക കുറ്റമാക്കി തീരുമാനം എടുത്തു. പ്രധാനമന്ത്രി ജോർജിയ മെലോനി അവതരിപ്പിച്ച ഈ നിയമത്തിന് ഭരണപക്ഷത്തോടൊപ്പം പ്രതിപക്ഷവും പിന്തുണ നൽകി. പാർലമെന്റ്റിൽ പലരും ചുവപ്പ് റിബ്ബൺ ധരിച്ച് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ ഓർമപ്പെടുത്തി.

ഇനി മുതൽ സ്ത്രീയെ ജെൻഡർ പ്രേരിതമായി കൊന്നാൽ അത് ഫെമിസൈഡ് എന്ന പേരിൽ രേഖപ്പെടുത്തണം. എല്ലാ കേസുകളും പ്രത്യേകം പഠിക്കപ്പെടുകയും വിശദമായ നിരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്യും.

ഫെമിസൈഡ് നിയമം രൂപീകരിച്ച കമ്മീഷന്റെ അംഗമായ ജഡ്‌ജ് പൗല ദി നിക്കോള പറഞ്ഞു: “ഇത്തരം കൊലപാതകങ്ങളെ ‘പ്രണയ അക്രമം’ അല്ലെങ്കിൽ ‘അസൂയ’ എന്ന് വിളിച്ച് സുന്ദരീകരിക്കുന്ന പ്രവണത ഇനി അവസാനിക്കും. ഈ കുറ്റങ്ങളുടെ യഥാർത്ഥ മൂലകാരണം അധികാരം — ആണാധിപത്യം — അതാണ്.”

ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, സൈപ്രസ്, മാൾട്ട, ക്രോയേഷ്യ എന്നിവയ്‌ക്ക് പിന്നാലെ ഫെമിസൈഡിന് പ്രത്യേക നിയമപരിഭാഷ നൽകുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിയും ചേർന്നു.

ഫെമിസൈഡ് എന്ന വാക്കിന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഒരു നിർവചനം ഇല്ല, അതിനാൽ തന്നെ സ്ഥിതിവിവരക്കണക്കുകൾ താരതമ്യം ചെയ്യാനും പ്രയാസമാണ്.

“ഒരു സ്ത്രീയെ ഒരു സ്ത്രീ എന്ന നിലയിൽ വെറുപ്പ്, വിവേചനം, ആധിപത്യം, നിയന്ത്രണം അല്ലെങ്കിൽ കീഴ്പ്പെടുത്തൽ”, അല്ലെങ്കിൽ അവൾ ഒരു ബന്ധം വേർപെടുത്തുമ്പോഴോ “അവളുടെ വ്യക്തിഗത സ്വാതന്ത്ര്യങ്ങളെ പരിമിതപ്പെടുത്തുമ്പോഴോ” സംഭവിക്കുന്ന കൊലപാതകങ്ങൾക്ക് പുതിയ ഇറ്റാലിയൻ നിയമം ബാധകമാകും.

ഇറ്റലിയിലെ ഏറ്റവും പുതിയ പോലീസ് ഡാറ്റ പ്രകാരം കഴിഞ്ഞ വർഷം കൊല്ലപ്പെട്ട സ്ത്രീകളുടെ എണ്ണം 116 ആയി കുറഞ്ഞു, ഇതിൽ 106 എണ്ണം ലിംഗഭേദത്താൽ പ്രേരിതമാണെന്ന് പറയപ്പെടുന്നു. ഭാവിയിൽ, അത്തരം കേസുകൾ പ്രത്യേകം രേഖപ്പെടുത്തുകയും ജീവപര്യന്തം തടവിന് കാരണമാവുകയും ചെയ്യും.

Share this

Related News

വയറുവേദനയുണ്ടോ? കരൾ കാൻസർ നിശബ്ദമായി ജീവനെടുത്തേക്കാം

ഗട്ട്(വയര്‍) ഹെല്‍ത്ത്: ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യവും നിര്‍ണയിക്കുന്ന നിങ്ങളുടെ ‘രഹസ്യ കേന്ദ്രം’ – അറിയാതെ പോവരുത്, തുടക്കം ഇവിടെ നിന്ന്

യൂറോപ്പിലെ പൊതുഗതാഗതം ചൈന അട്ടിമറിക്കുമോ ? ബസുകളിൽ ‘Kill Switch’ ഉണ്ടെന്ന് സംശയം, യൂറോപ്പ് അന്വേഷണം ആരംഭിച്ചു

ഇംഗ്ലിഷ് ഭാഷാ വൈദഗ്ധ്യത്തില്‍ ജര്‍മനി ആഗോള റാങ്കിങ്ങില്‍ നാലാമത്

യൂറോപ്പ്യൻ യൂണിയൻറെ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ പ്രാബല്യത്തിൽ വരാൻ ഇനിയും വർഷങ്ങൾ വേണ്ടിവരും

ഇന്ത്യന്‍ വിപണിയില്‍ നിന്ന് ജര്‍മന്‍ ബാങ്ക് പിൻവാങ്ങുന്നു. ഏറ്റെടുക്കാന്‍ ഫെഡറല്‍ ബാങ്ക്; മത്‌സരവും ഉറപ്പായി…

Leave a Comment

error: Content is protected !!