ഫ്രാങ്ക്ഫര്‍ട്ട് ∙ ജര്‍മനിയിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ക്രിസ്തീയ സഭകളുടെ (സിറോ മലബാര്‍ സഭ, സിറോ മലങ്കര സഭ, യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭ, മാര്‍ത്തോമ്മാ സഭ, ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന എക്യുമെനിക്കല്‍ കാരൾ സന്ധ്യ നവംബര്‍ 30ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് പ്രിയൂംഗസ്ഹൈമിലെ സെന്റ് ക്രിസ്റ്റോഫോറസ് പള്ളിയില്‍ (An den Drei Steinen 42C, 60435 Frankfurt am Main) നടക്കും.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ അഭിവന്ദ്യ ഡോ.മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പൊലീത്ത, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സല്‍ ഭൂപേന്ദ്രസിങ് നിഖുര്‍പ, ഫ്രാങ്ക്ഫര്‍ട്ട് സിറ്റിയിലെ കത്തോലിക്കാ പള്ളികളുടെ ചുമതല വഹിക്കുന്ന മിഷയേല്‍ തൂര്‍ണ്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഇന്ത്യയില്‍ നിന്നുള്ള സഭകളുടെ കൂട്ടായ്മയില്‍ സിറോ മലങ്കര സഭയുടെ കോര്‍ഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് ചീഫ് കോഓര്‍ഡിനേറ്ററും മറ്റു സഭാ വികാരിമാര്‍ പ്രതിനിധികളായി അംഗങ്ങളായിട്ടുള്ള കമ്മിറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. കാരൾ സന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്: ഫാ. സന്തോഷ് തോമസ് +49 17680383083, ഫാ.ജോബി കുന്നത്ത് +49 15735461964, ഫാ.രോഹിത് സ്കറിയാ ജോര്‍ജി +49 17661997521, ഫാ. എല്‍ജോ അവറാച്ചന്‍ +49 15510632709,ഫാ. തോമസ് ജോസഫ് + 49 15161662778.












