അധികം മെനക്കെടില്ലാതെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു കിടു ഐറ്റം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പുറമെ നല്ല മുരു മുരുപ്പോടെ ഉള്ള അസ്സൽ പലഹാരം.ചേരുവകൾ
● ബ്രെഡ്- നാല് കഷ്ണം
● പാല്‍- കാല്‍ ഗ്ലാസ്
● വേവിച്ച ചിക്കന്‍- 150 ഗ്രാം
● സവാള- ഒരു പകുതി
● പച്ചമുളക്- ഒന്ന് ● ഉരുളക്കിഴങ്ങ് വേവിച്ചത്- ഒന്ന് ചെറിയ കഷ്ണം
●ഗ്രീന്‍പീസ് വേവിച്ചത് – ഒരു സ്പൂണ്‍
● ഗരംമസാല- ഒരു ടീസ്പൂണ്‍
● ചിക്കന്‍ മസാല- ഒരു ടീസ്പൂൺ
തയാറാക്കുന്ന വിധം
ബ്രെഡും പാലും ഒഴികെയുള്ളവ ഒരു പാനില്‍ ഇട്ടു വഴറ്റുക. ഓരോ ബ്രെഡ് കഷ്ണങ്ങളും പാലില്‍ മുക്കിയെടുക്കുക. ഇവ കൈകൊണ്ട് അമര്‍ത്തി അധികമുള്ള പാല്‍ കളയണം. വഴറ്റിയ കൂട്ട് കുറച്ചെടുത്ത് ബ്രെഡില്‍ വച്ചശേഷം ഉരുളയാക്കുക.
80 ഡിഗ്രി പ്രീഹീറ്റ് ചെയ്ത ഓവനില്‍ ഈ ഉരുളകള്‍ 20 മിനിറ്റ് ബേക്ക് ചെയ്യുക. ഓവന്‍ ഇല്ലാത്തവര്‍ ഉരുളകള്‍ മുട്ടവെള്ളയിലും ബ്രെഡ് പൊടിയിലും മുക്കി എണ്ണയില്‍ വറുക്കുക. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം.








