ദുബൈ: ആകാശത്ത് ഭൂമിയിലെതു പോലെ വേഗതയിലുള്ള ഇന്റര്‍നെറ്റ്…!
ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ എമിറേറ്റ്‌സും (Emirates) ഫ്‌ളൈ ദുബായും (flydubai) സജ്ജം. ഈ മാസം (2025 നവംബര്‍) മുതല്‍ എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനങ്ങളിലെല്ലാം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കും. 2026 ആദ്യത്തോടെ എയര്‍ബസ് A380 വിമാനങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. 2027 മധ്യത്തോടെ എല്ലാ വിമാനങ്ങളിലും സൗകര്യം ലഭ്യമാകുമെന്നും സ്റ്റാര്‍ലിങ്ക് അറിയിച്ചു.
ഫ്‌ളൈ ദുബൈയും 2026 മുതല്‍ തന്റെ മുഴുവന്‍ ബോയിങ് 737 റേഞ്ചിലേക്കും സ്റ്റാര്‍ലിങ്ക് സജ്ജീകരണം കൊണ്ടുവരുമെന്ന് അറിയിച്ചു. 100ലധികം ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രക്കാര്‍ക്കും ഉയര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റ് അനുഭവിക്കാന്‍ കഴിയും.
എന്തുകൊണ്ട് ഈ മുന്നേറ്റം?
ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന ഈ ഹൈസ്പീഡ് വൈഫൈ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് താഴെ പറയുന്ന സൗകര്യങ്ങള്‍ ലഭ്യമാണ്:
* സിനിമകള്‍ സ്ട്രീം ചെയ്യാം
* ഓണ്‍ലൈന്‍ ഗെയിം കളിക്കാം
* വീഡിയോ കോള്‍ ചെയ്യാം
* ഓണ്‍ലൈന്‍ ജോലി തുടരാം
* സോഷ്യല്‍ മീഡിയ ബ്രൗസ് ചെയ്യാം
അതും പണമൊന്നും ചെലവില്ലാതെ, എല്ലാ ട്രാവല്‍ ക്ലാസുകളിലെ യാത്രക്കാര്‍ക്കും ആസ്വദിക്കാം.
യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍:
* തടസ്സമില്ലാ ബന്ധം: ക്രൂയിസിങ് ഉയരത്തിലും ഭൂമിയിലെ പോലെ കണക്റ്റിവിറ്റി
* ബിസിനസ് യാത്രക്കാര്‍ക്ക് ഇമെയില്‍, വീഡിയോ മീറ്റിംഗ്, മറ്റ് ബിസിനല് ആകിടിവിറ്റീസ്
* മികച്ച വിനോദം: ലൈവ് ടി.വി., സിനിമ, മ്യൂസിക്, ഗെയിമിംഗ്, അതും ഉയര്‍ന്ന വേഗത്തില്‍
* മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട്: ഫോണ്‍, ടാബ്‌ളെറ്റ്, ലാപടൊപ്പ്
ഇത് എങ്ങിനെ സാധിക്കുന്നു?
സ്റ്റാര്‍ലിങ്ക്, ഭൂമിക്ക് വളരെ അടുത്തായി ഭ്രമണം ചെയ്യുന്ന ചെറിയ ഉപഗ്രഹങ്ങളുടെ വലയമാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഡാറ്റാ യാത്രചെയ്യുന്ന ദൂരം കുറയുകയും പ്രതികരണം വേഗതയാര്‍ന്നതാകുകയും ചെയ്യുന്നു..
ഡൗണ്‍ലോഡ് സ്പീഡ്: 100-250 Mbps
അപ്ലോഡ് സ്പീഡ്: 10-25 Mbps
Latency: 25- 44 മില്ലി സെക്കന്റ്‌സ്
മറ്റ് എയര്‍ലൈന്‍സും രംഗത്തേക്ക്
ഖത്തര്‍ എയര്‍വേയ്‌സും ഇതിനകം സ്റ്റാര്‍ലിങ്ക് സ്വീകരിച്ചു കഴിഞ്ഞു. ഗള്‍ഫ് മേഖലയുടെ വിമാനയാത്ര അനുഭവം പുതിയ തലത്തിലേക്ക് ഉയരുന്നുവെന്നതിന് ഇത് തെളിവാണെന്നു വ്യോമയാന വിദഗ്ധര്‍ പറയുന്നു.









