വീട്ടിലെ പൂച്ചെടികൾ പലപ്പോഴും തീരെ പൂവിടാതിരിക്കുകയും കുറച്ചു മാത്രം പൂവിടുകയും ചെയ്യുന്നത് പലരും പരാതി പറയാറുണ്ട്. ചെടികൾ നന്നായി വളരാനും കൂടുതൽ പൂക്കൾ വിരിയാനും നിരവധി കാര്യങ്ങൾ പലരും ചെയ്തുനോക്കാറുണ്ട്. സിമ്പിളായി ചെയ്യാവുന്ന മൂന്ന് മാർഗങ്ങൾ നോക്കാം…
1
- മൂപ്പുള്ള മുരിങ്ങയിലയും കഞ്ഞിവെള്ളവും മിക്സിയിലിട്ട് അരച്ചെടുക്കുക
- ശേഷം ഇത് നന്നായി അരിച്ചെടുക്കുക
- തുടർന്ന് വെള്ളം ചേർത്ത് നേർപ്പിച്ചെടുത്ത് ചെടികൾക്ക് പ്രയോഗിക്കുക.
2
- ഒരു കുപ്പിയിൽ വെള്ളമെടുത്ത് പഴത്തൊലി, മുട്ടത്തോടും ഇട്ടുവെക്കുക
- ദിവസവും ഇത് ഇളക്കിക്കൊടുക്കുക
- ഒരാഴ്ച ഇത്തരത്തിൽ ഇട്ടുവെച്ച ശേഷം ഈ ലായനി ഉപയോഗിക്കാം.
- ഒരു കപ്പ് ലായനി രണ്ട് കപ്പ് വെള്ളം ചേർത്ത് നേർപ്പിക്കുക.
- തുടർന്ന് ചെടികൾക്ക് തളിക്കുക.
3
- പഴത്തൊലി അരച്ചെടുക്കുക
- ഇതിലേക്ക് ശർക്കരയും വെള്ളവും ചേർത്ത് അടച്ചുവെക്കുക.
- പുളിച്ച് മൂന്ന് ദിവസത്തിനുശേഷം ഉപയോഗിക്കാം
- ഇത് വെള്ളത്തിൽ നേർപ്പിച്ച് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം.






