---Advertisement---

രുചികരമായ തേങ്ങാബോളി ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?

On: November 13, 2025 11:57 AM
Follow Us:
---Advertisement---

രുചികരമായ തേങ്ങാബോളി ഒന്ന് പരീക്ഷിച്ചു നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ:

മൈദ – രണ്ടരക്കപ്പ്
മഞ്ഞൾപ്പൊടി – കാൽ
ടീസ്പൂൺ
ഉപ്പ് – ഒരു ടീസ്പൂൺ
വെള്ളം – ആവശ്യത്തിന്
തേങ്ങ – രണ്ടരക്കപ്പ്
ശർക്കര – രണ്ട് കപ്പ്
നെയ്യ് – ആവശ്യത്തിന്
പൊട്ടുകടല – അരക്കപ്പ്

ആവശ്യമായ സാധനങ്ങൾ:
മൈദയും ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവും ചേർത്ത് കുഴച്ച് നല്ല ഒട്ടുന്ന പരുവത്തിലുള്ള മാവ് തയ്യാറാക്കണം. ശേഷം ഇതിൽ നെയ്യ് തടവി മാറ്റിവയ്ക്കുക. ഫില്ലിങ്ങിനായി തേങ്ങ നന്നായി ചൂടാക്കിയെടുത്തതിൽ ശർക്കര മിക്‌സ് ചെയ്യാം. ഇനി പൊട്ടുകടല പൊടിച്ച് ഇതിലേക്ക് ചേർക്കണം. തയ്യാറാക്കിവെച്ച മാവെടുത്ത് ചെറിയ ബോളുകളാക്കിയെടുക്കണം. ഇതിന് നടുവിൽ ഫില്ലിങ് വെച്ചുകൊടുത്ത് വീണ്ടും ചുരുട്ടുക. ഇനി പൊട്ടിപ്പോകാത്ത രീതിയിൽ പരത്തിക്കൊടുക്കാം. ശേഷം നെയ്യ് പുരട്ടിയ തവയിലിട്ട് ചുട്ടെടുക്കാം.

Share this

Leave a Comment

error: Content is protected !!