ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (JEE MAINS) 2026, സെഷന്‍ 1 രജിസ്‌ട്രേഷന്‍ ആരംഭിച്ചു. എഞ്ചിനീയറിങ്, ആര്‍കിടെക്ച്ചര്‍, പ്ലാനിങ് മേഖലകളില്‍ എഞ്ചിനീയറിങ് ബിരുദത്തിനായുള്ള നാഷണല്‍ ലെവല്‍ എന്‍ട്രന്‍സ് എക്‌സാമാണിത. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്.
സെഷന്‍ ഒന്നിന് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതി നവംബര്‍ 27 ആണ്. ജനുവരി 21 മുതല്‍ 30 വരെയാണ് ഒന്നാം ഘട്ട പരീക്ഷ നടക്കുക.
രജിസ്‌ട്രേഷന്‍ ചെയ്യേണ്ട വിധം
- എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
- ജെഇഇ മെയിന്‍ 2026 രജിസ്‌ട്രേഷന്‍ ലിങ്ക് തിരഞ്ഞെടുക്കുക.
- ഇമെയില്‍, മൊബൈല്‍ നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
- വ്യക്തിഗത വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിക്കുക.
- ഫീസ് അടയ്ക്കുക.
- അപേക്ഷ സബ്മിറ്റ് ചെയ്ത്, പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
2026 ലേക്കുള്ള എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ (ജോയിന്റെ എൻട്രൻസ് എക്‌സാമിനേഷൻ) പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. ജനുവരി, ഏപ്രിൽ മാസങ്ങളിലായി രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഒന്നാം ഘട്ടം ജനുവരി 21 മുതൽ ആരംഭിക്കും. രണ്ടാം ഘട്ടം ഏപ്രിൽ 1ന് തുടങ്ങുമെന്നും എൻടിഎ ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.
| ഘട്ടങ്ങള്‍ | തീയതി |
| ഒന്നാം ഘട്ടം | ജനുവരി 21 മുതൽ 30 വരെ |
| രണ്ടാം ഘട്ടം | ഏപ്രിൽ 1 മുതൽ 10 വരെ |
| വെബ്‌സൈറ്റ്: | https://jeemain.nta.nic.in/ |
ജെ.ഇ.ഇ എക്സാം
എൻ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ടി) കൾ, കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ ബിരുദതല എഞ്ചിനീയറിങ്, സയൻസ്, ആർകിടെക്ച്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതിന് നടത്തുന്ന ദേശീയ തല പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ
കൂടുതൽ വിവരങ്ങൾക്കും, അപേക്ഷ നൽകുന്നതിനുമായി nta.ac.in, jeemain.nta.nic.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഇമെയിൽ: jeemain@nta.ac.in. ഫോൺ: +91-11-40759000









