കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നിരവധി ഒഴിവുകളിലേക്കായി അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല, എം ജി സര്‍വകലാശാല എന്നിവിടങ്ങളിലെ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാര്‍ നിയമനമായിരിക്കും. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാല
കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷനില്‍ അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവുകളുണ്ട്. പത്തോളം ഒഴിവുകളിലേക്ക് കരാര്‍ നിയമനം ആണ് നടത്തുക. അഭിമുഖം നവംബര്‍ 17, 18, 19 തീയതികളില്‍ ആയി നടക്കും. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 04942407356, 7494. വെബ്‌സൈറ്റ് www.uoc.ac.in
കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ എ എന്‍ ആര്‍ എഫ് പി എ ഐ ആര്‍ പ്രോജക്ടില്‍ നാഷനല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാഷനല്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയില്‍ ഒന്നും ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ നാലും ഒഴിവുകളാണ് ഉള്ളത്.
താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക്: https://forms.gle/Zs11HDCLaz37oSqPA. ഫോണ്‍: 87089 01937. വെബ്‌സൈറ്റ് https://www.uoc.ac.in
ഓപ്പണ്‍ സര്‍വകലാശാല
കൊല്ലം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴ് ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ നിയമനമായിരിക്കും. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ വിവിധ റീജനല്‍ സെന്ററുകളിലായി അഞ്ചിലധികം ഡയറക്ടര്‍ ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.sgou.ac.in
എംജി
എം ജി സര്‍വകലാശാലയുടെ വിവിധ വിഭാഗങ്ങളിലായി റിസര്‍ച് അസോഷ്യേറ്റ്, പ്രോജക്ട് ഫെലോ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അഞ്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താല്‍ക്കാലിക നിയമനമായിരിക്കും. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 12 വരെ അപേക്ഷിക്കാം. www.mgu.ac.in











