കൊല്ലം ജില്ല നിര്‍മ്മിതി കേന്ദ്രത്തിലേക്ക് പ്രോജക്ട് മാനേജര്‍ തസ്തികയില്‍ ജോലിക്കാരെ നിയമിക്കുന്നു. കേരള സര്‍ക്കാര്‍ സിഎംഡി മുഖേനയാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താല്‍ക്കാലിക കരാര്‍ നിയമനമാണ് നടക്കുക. താല്പര്യമുള്ളവര് നവംബര്‍ 22ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കണം.
തസ്തികയും ഒഴിവുകളും
ജില്ല നിര്‍മ്മിതി കേന്ദ്രം- കൊല്ലം, എക്സിക്യൂട്ടീവ് സെക്രട്ടറി & പ്രോജക്ട് മാനേജര്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 01.
പ്രായപരിധി
36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിടെക്, എംടെക് യോഗ്യത വേണം. എംബിഎ കൂടെയുള്ളവര്‍ക്ക് മുന്‍ഗണന.
സമാന മേഖലയില്‍ അഞ്ച് വര്‍ഷത്തെ എക്സ്പീരിയന്‍സ്.
മികച്ച ആശയവിനിമയ കഴിവും, പ്രോജക്ട് മാനേജ്മെന്റ്, ഓര്ഗനൈസേഷന് കഴിവുകളും വേണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ളവര് കേരള സര്‍ക്കാര്‍ സിഎംഡി വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കരിയര്‍ തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന നിര്‍മ്മിതി കേന്ദ്രം റിക്രൂട്ട്മെന്റ് വിജ്ഞാപനം വായിച്ച് മനസിലാക്കുക. അപേക്ഷ നല്‍കേണ്ട ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. ആവശ്യമായ വിവരങ്ങള്‍ നല്കി അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷ: https://cmd.kerala.gov.in/











