---Advertisement---

യൂറോപ്പ ലീഗ്: ലോഫസ് ചീക്ക് ഹാട്രിക്കില്‍ ചെല്‍സി… ആഴ്‌സനല്‍, സെവിയ്യ മുന്നേറി, മിലാന്‍ വീണു

On: November 11, 2025 1:47 PM
Follow Us:
---Advertisement---

യൂറോപ്പ ലീഗ്: ലോഫസ് ചീക്ക് ഹാട്രിക്കില്‍ ചെല്‍സി… ആഴ്‌സനല്‍, സെവിയ്യ മുന്നേറി, മിലാന്‍ വീണു റയല്‍ ബെറ്റിസാണ് 1-2ന് മിലാനെ അട്ടിമറിച്ചത്

ലണ്ടന്‍/ മാഡ്രിഡ്: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിലെ ഗ്രൂപ്പുതല മല്‍സരങ്ങളില്‍ വമ്പന്‍ ടീമുകളായ ചെല്‍സി, ആഴ്‌സനല്‍, സെവിയ്യ ടീമുകള്‍ക്കു ജയം. എന്നാല്‍ മുന്‍ ചാംപ്യന്‍മാരും ഇറ്റലിയിലെ അതികായന്‍മാരുമായ എസി മിലാന് ഞെട്ടിക്കുന്ന തോല്‍വി നേരിട്ടു. ഗ്രൂപ്പ് ഇയില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിസ്ബണിനെയാണ് ആഴ്‌സനല്‍ 1-0നു മുട്ടുകുത്തിച്ചത്. 78ാം മിനിറ്റില്‍ ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഡാനിവെല്‍ബെക്കിന്റെ വകയായിരുന്നു ഗണ്ണേഴ്‌സിന്റെ വിജയഗോള്‍.

ഗ്രൂപ്പ് എഫില്‍ മിലാനെ സ്പാനിഷ് ക്ലബ്ബായ റയല്‍ ബെറ്റിസാണ് ഞെട്ടിച്ചത്. സ്വന്തം മൈതാനത്ത് മിലാനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബെറ്റിസ് വീഴ്ത്തുകയായിരുന്നു. ഇരുപകുതികളിലുമായി അന്റോണിയോ സനാബ്രിയയും ജിയോവാനി ലോസെല്‍സോയും നേടിയ ഗോളുകളാണ് ബെറ്റിസിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 83ാം മിനിറ്റില്‍ പാട്രിക് ക്രോറ്റോണ്‍ മിലാന്റെ ഗോള്‍ മടക്കിയെങ്കിലും അപ്പോഴേക്കും മല്‍സരം കൈവിട്ടുപോയിരുന്നു.

ഗ്രൂപ്പ് ജെയില്‍ തുര്‍ക്കിയില്‍ നിന്നുള്ള അകിസാപോറിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കു സെവിയ്യ മുക്കുകയായിരുന്നു. ഗ്രൂപ്പ് എല്ലില്‍ ബെയ്റ്റ് ബോറിസോവിനെ ചെല്‍സി 3-1നു തകര്‍ത്തുവിട്ടു. റൂബെന്‍ ലോഫസ് ചീക്കിന്റെ ഹാട്രിക്കാണ് ചെല്‍സിയുടെ ജയം അനായാസമാക്കിയത്. രണ്ട്, എട്ട്, 54 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഹാട്രിക്ക് നേട്ടം. മറ്റു പ്രധാന മല്‍സരങ്ങളില്‍ ഗ്രൂപ്പ് ജിയില്‍ വിയ്യാറയല്‍ 5-0ന് റാപ്പിഡ് വിയെന്നയെയും ഗ്രൂപ്പ് എച്ചില്‍ ലാസിയോ 3-1ന് മാഴ്‌സെയയും പരാജയപ്പെടുത്തി.

Share this

Leave a Comment

error: Content is protected !!